App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധമാണ് പ്ലാസി യുദ്ധം.
  2. യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ. 
  3. സിറാജ് - ഉദ് -ദൗളയെ വഞ്ചിച്ച്  ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന അദ്ദേഹത്തിന്റെ സൈന്യാധിപൻ ആണ്  മിർ ജാഫർ. 
  4. പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാൾ നവാബ് ആയി  ബ്രിട്ടീഷുകാർ അവരോധിച്ചത് മിർ ജാഫറിനെ ആണ്. 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Div മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പ്ലാസ്സി യുദ്ധം

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ നവാബിന്റെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ നേടിയ നിർണ്ണാ‍യകമായ യുദ്ധവിജയമായിരുന്നു പ്ലാസ്സി യുദ്ധം.
    • ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച യുദ്ധം ആണിത്.
    • അടുത്ത രണ്ടു നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണംസ്ഥാപിക്കുന്നതിൽ ഈ യുദ്ധം നിർണ്ണാ‍യകമായ നാഴികക്കല്ലായിരുന്നു.
    • 1757 ജൂൺ 23-നു പശ്ചിമ ബംഗാളിലെ ഭാഗിരഥി നദിയുടെ തീരത്തുള്ള പലാശി എന്ന പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.
    • യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആ‍യിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ.
    • യൂറോപ്പിലെ സപ്തവർഷ യുദ്ധത്തിന്റെ (1756–1763) കാലത്തായിരുന്നു ഈ യുദ്ധം
    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു.
    • സിറാജ്-ഉദ്-ദൌളയുടെ സേനാ നായകൻ മിർ ജാഫർ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് യുദ്ധത്തിനിടെ കൂറുമാറി.
    • തത്ഫലമായി സിറാജ്-ഉദ്-ദൌളയുടെ സൈന്യം പരാജയപ്പെട്ടു.
    • യുദ്ധാനന്തരം മിർ ജാഫറിനെ ബ്രിട്ടീഷുകാർ അടുത്ത നവാബാക്കി.

    Related Questions:

    Which of the following was a negative impact of colonization?
    Who is known as the “Pioneer English Man”?
    Which one of the following events, was characterized by Montague as ‘Preventive Murder’?
    Carnatic War was fought between :
    What was one of the motives behind the English introducing improved communications and transport?